karshakadinam
തത്തമംഗലം കൃഷിഭവന്റെയും നഗരസഭയുടെയും ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാഘോഷം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം ചെയ്യുന്നു

ചിറ്റൂർ: തത്തമംഗലം കൃഷിഭവന്റെയും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെയും പാടശേഖര സമിതികളുടെയും സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷീജ അദ്ധ്യക്ഷയായി. കൃഷിഭവൻ പരിധിയിലെ മികച്ച കർഷകരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. കൃഷി ഫീൽഡ് ഓഫീസർ എൽ.സരോജ മെബേൽ, കൃഷി അസിസ്റ്റന്റ് അജീഷ്, രഞ്ജിനി എന്നിവർ സംസാരിച്ചു. എ.ഡി.സി അംഗങ്ങൾ, മെമ്പർമാർ, പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ പങ്കെടുത്തു.