ചിറ്റൂർ: സംസ്ഥാനത്തെ മികച്ച കർഷക തൊഴിലാളിക്കുള്ള ശ്രമശക്തി പുരസ്‌കാരം നേടിയ വിളയോടി സ്വദേശിനി എൻ.ഇന്ദിരയെ ചിറ്റൂർ പ്രതികരണവേദി ആദരിച്ചു. പ്രതികരണവേദി പ്രസിഡന്റ് എ.ശെൽവൻ ഇന്ദിരയ്ക്ക് മെമെന്റോ നൽകി. പുരസ്‌കാരം താനുൾപ്പെട്ട ഉണർവ് നടീൽ കൂട്ടായ്മയുടെ കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്ന് ഇന്ദിര പറഞ്ഞു.
കൂട്ടായ്മ അംഗങ്ങളായ പ്രിയങ്ക, ഷീലാവതി, അനിത, ചിറ്റൂർ പ്രതികരണവേദി സെക്രട്ടറി എം. മജേഷ്, വൈസ് പ്രസിഡന്റ് വിനോദ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ എസ്.സഫീർ, ടി.വിനു, ട്രഷറർ ഷാജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.