പട്ടാമ്പി: കെ.എൻ.എം മർകസുദ്ദ അവ പട്ടാമ്പി മണ്ഡലം സമിതി ഇസ്ലാഹി കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടി ഡോ.അബ്ദു സലഫി ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ ഡോ.ജാബിർ അമാനി, അബ്ദുൽ കലാം ഒറ്റത്താണി, സജ്ജാദ് ഫാറൂഖി, നൗഫൽ ഹാദി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കെ.എൻ.എം മർകസുദ്ദഅവ മണ്ഡലം പ്രസിഡന്റ് ഇബ്റാഹീം കുട്ടി സലഫി അദ്ധ്യക്ഷനായി. വി.പി.നൗഷാദ് കരിങ്ങാനാട് സംസാരിച്ചു. സംഗമത്തോടനുബന്ധിച്ചു യുവത പുസ്തക മേളയും വിവിധ മേഖലകളിൽ മികവു പുലർത്തിയവർക്കുള്ള ആദരവും നടന്നു.