ചിറ്റൂർ: കോൺഗ്രസ്സ് കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാർഷികം ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥ് പുഷ്പാർച്ചന നടത്തി. ജില്ലാ കർഷക കോൺഗ്രസ് പ്രസിഡന്റ് ബി.ഇക്ബാൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.ടി.എം.ഹനീഫ, വാർഡ് മെമ്പർ എച്ച്.നാസർ, ഐ.എൻ.ടി.യു.സി നേതാക്കളായ മധുസൂധനൻ, മലക്കാട് രാധാകൃഷ്ണൻ, നല്ലേപ്പിള്ളി കർഷക കോൺഗ്രസ് നേതാവ് വി.എൻ.സേതുമാധവൻ, ബസ് അസോസിയേഷൻ പ്രസിഡന്റ് എം.എ.കരീം എന്നിവർ പങ്കെടുത്തു.