ചിറ്റൂർ: കൊഴിഞ്ഞാമ്പാറ തിനകുളത്തെ യുവ കർഷകൻ സിജോയുടെ ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സിജോയുടെ രണ്ടേക്കർ സ്ഥലത്തെ ചെണ്ടുമല്ലി കൃഷി പൂത്തുലഞ്ഞു നിൽക്കുകയാണ്. അനുകൂല കാലാവസ്ഥയിലുള്ള ചെണ്ടുമല്ലിക്ക് നല്ല വിളവു ലഭിക്കുമെന്നതിനാൽ ഓണ വിപണിയിൽ വലിയ പ്രതീക്ഷയിലാണ് സിജോ.
ഉദ്ഘാടന ചടങ്ങിൽ കൃഷി ഓഫിസർ ജി.ജെസ്സി, അസ്സിസ്റ്റന്റ് കൃഷി ഓഫീസർ കെ.എസ്.പ്രകാശൻ, കൃഷി അസ്സിസ്റ്റന്റുമാരായ പി.ഗീത, ആർ.പ്രിൻസി എന്നിവർ സംസാരിച്ചു.