ചിറ്റൂർ: മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണ ശാലകൾക്കെതിരെ നടപടി കർശനമാക്കി ആരോഗ്യ വകുപ്പ്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ കീരനൂർ ബിരിയാണി, പള്ളിമേട് എം.എം ഹോട് ചിപ്സ്, എ.എസ്.ബേക്കറി, മേനോൻ പാറ ന്യൂ ഹോട്ട് ചിപ്സ്, കരുവപ്പാറ ഫുഡ് ഡ്യൂഡ് എന്നീ സ്ഥാപനങ്ങളിൽ മലിനമായ സാഹചര്യത്തിൽ സൂക്ഷിച്ച ചിക്കൻ, ഐസ് ക്രീം, പഴകിയ എണ്ണ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. മലിനമായ സാഹചര്യത്തിൽ ഭക്ഷണം കൈകാര്യം ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് 12000 രൂപയും പുകയില നിയന്ത്രണ നിയമ പ്രകാരം 2000 രൂപയും പിഴ ഈടാക്കി.