ചിറ്റൂർ: കേരള സർക്കാർ ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളിലൂടെ നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി നല്ലേപ്പിള്ളി പഞ്ചായത്തിൽ ഈ വർഷം സ്വകാര്യ പൊതു കുളങ്ങളിൽ വളർത്താനുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്.അനിൽകുമാർ, മറ്റു മെമ്പർമാർ, കർഷകർ, ഫിഷറീസ് അക്വാ കൾചർ പ്രമോട്ടർ നിഷ, സറീന എന്നിവർ സംസാരിച്ചു. 24.588 ഹെക്ടർ സ്വകാര്യ കുളങ്ങളിൽ 184180 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനായി വിതരണം ചെയ്തു.