പാലക്കാട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് (പാലക്കാട് ഗവ. മെഡിക്കൽ കോളേജ്) ഒഴിവുളള പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, ക്യാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ, ലേഡി മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിലും സർക്കാർ സർവീസിൽ നിന്ന് വിരമിച്ച 70 വയസ്സിനു താഴെയുള്ളവരെ പുനർനിയമന വ്യവസ്ഥയിലും നിയമിക്കുന്നതിന് വാക്ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ ആഗസ്റ്റ് 30ന് രാവിലെ 10ന് സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം. ഫോൺ: 0491 2951010.