പാലക്കാട്: വല്ലപ്പുഴ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം, ഒറ്റപ്പാലം വെൽഫെയർ ട്രസ്റ്റ്, കഞ്ചിക്കോട് ഏർലി കാൻസർ ഡിറ്റക്ഷൻ സെന്റർ എന്നിവ സംയുക്തമായി കാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.പി.സത്യഭാമ അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ.പി.ഹിമ വിശദീകരണം നടത്തി. വാർഡ് മെമ്പർമാരായ അബ്ദുൾ റഷീദ്, ബിന്ദു സന്തോഷ്, എം.സാലിമ ജാസ്മിൻ, സി.സിദ്ദിഖ്, കുടുംബശ്രീ ചെയർപേഴ്സൺ ഇ.പി.സലീന, മെഡിക്കൽ ഓഫീസർ ഡോ.അശ്വതി പുരുഷോത്തം, വി.സി.ധാര എന്നിവർ സംസാരിച്ചു.