പട്ടാമ്പി: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ് അരയ്ക്ക് താഴേക്ക് തളർന്നു പോയ വല്ലപ്പുഴ ചെറുകോട് പടിഞ്ഞാറ്റ് മുറി സ്വദേശി ഹരിദാസന് സന്നദ്ധ സംഘടന ചർക്ക ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു. ചർക്ക ചെയർമാൻ റിയാസ് മുക്കോളി വീൽ ചെയർ കൈമാറി. സി.കെ.സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ, സൈദ് കോടനാട്, അഡ്വ. എന്ത ജമാൽ, എം.ടി.സലാം, ദാവൂദ് കളത്തിൽ, ഹക്കീം ചൂരക്കോട്, മൻസൂർ ചൂരക്കോട്, സി.കെ.ഉബൈദ്, എം.ടി.കുഞ്ഞു മുഹമ്മദ്, ബിന്ദു സന്തോഷ്, സി.ടി.യൂസഫ്, പി.എം.ആഷിക്, മഷ്ഹർ തുടങ്ങിയവർ സംസാരിച്ചു.