വടക്കേഞ്ചേരി: ലക്ഷ്യ ബസ് തൊഴിലാളി സംഘം വയനാടിലെ ദുരന്ത ബാധിതർക്കായി ധന സമാഹരണം നടത്തി. വടക്കഞ്ചേരി ബോധ പബ്ലിക് സ്‌കൂൾ എൽ.കെ.ജി വിദ്യാർത്ഥിനി അനീഷ്ജസീല ദമ്പതികളുടെ മകൾ ഇഷാനി തന്റെ കുടുക്ക പൊട്ടിച്ച് അതിൽ നിന്നുള്ള തുക വയനാട് നിധിയിലേക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബസ്സ് ഓണേഴ്സ് അസോസിയേഷൻ വക്കഞ്ചേരി മേഖല സെക്രട്ടറി സെബി ജേക്കബ് ഫ്ളാഗ് ഓഫ് ചെയ്തു. ലക്ഷ്യ ബസ് തൊഴിലാളി സംഘം പ്രസിഡന്റ് ഫൈസൽ പുന്നപ്പാടം, സെക്രട്ടറി ആഷിക്, ട്രഷറർ അക്ബർ, രമേഷ് മീരാ റാം, എൽദോ മേക്കാട്ടിൽ എന്നിവർ സംസാരിച്ചു.