ചിറ്റൂർ: 2019-20 വർഷത്തെ എസ്.ഡി.എഫ് എം.എൽ.എ പദ്ധതിയിൽ അനുവദിച്ച പട്ടഞ്ചേരി ശാന്തി ജംഗ്ഷൻ ബസ്സ് കാത്തിരുപ്പു കേന്ദ്രം മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് അനില മുരളീധരൻ, ജില്ലാ പഞ്ചായത്തു മെമ്പർമാരായ മാധുരി പത്മനാഭൻ, എം.രാജൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.നിസാർ, സി.മധു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ഭുവനദാസ്, എസ്.സുകന്യ രാധാകൃഷ്ണൻ, ഷൈലജ പ്രദീപ് എന്നിവർ സംസാരിച്ചു.