അലനല്ലൂർ: സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യം മുൻ നിർത്തി അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ചൂരക്കാട്ടിൽ രാധാകൃഷ്ണൻ, അരവിന്ദൻ എന്നിവരുടെ 5 ഏക്കർ കൃഷിസ്ഥലത്ത് കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് നെല്ലിയാമ്പതി ഫാം സൂപ്രണ്ട് സാജിദലി ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് മണ്ണാർക്കാട് അസിസ്റ്റന്റ് രജിസ്ട്രാർ കെ.സി.ഗീത വിശിഷ്ടാതിഥിയായി. ബാങ്ക് പ്രസിഡന്റ് പി.പി.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മുസ്തഫ, ഡയറക്ടർമാരായ സെയ്ദ്, ശ്രീധരൻ, രാജകൃഷ്ണൻ, മുൻ ഡയറക്ടർമാരായ രാമകൃഷ്ണൻ, സുരേഷ്‌കുമാർ, സഹകാരികളായ ടോമി തോമസ്, ഇബ്രാഹീം, വിനോദ്, ബ്രാഞ്ച് മാനേജർ രാധിക തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി പി.ശ്രീനിവാസൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അബ്ദുള്ള നന്ദി രേഖപ്പെടുത്തി.