പട്ടാമ്പി: ഏറെ കാലം പരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗിന് നേതൃത്വം നൽകുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന വി.പി.കുഞ്ഞിപ്പു സാഹിബ് അനുസ്മരണം നടത്തി. പരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡോ.എം.പി.അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എം ഫിറോസ് അദ്ധ്യക്ഷനായി. ജില്ല മുസ്ലിം ലീഗ് ട്രഷറർ പി.ഇ.എ.സലാം, മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ എസ്.എം.കെ ടി.തങ്ങൾ, അസീസ്, ടി.കെ.ചേക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കാരിയ പി.ടി.എം ഫിറോസ്, കുഞ്ഞുമുഹമ്മദ്, പി.പി.സലീം, ടി.പി.സൈനുദ്ദീൻ, ടി.കെ.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.