sreekrishna-jayathi

കടമ്പഴിപ്പുറം: ശ്രീശങ്കര ബാല ഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. രാവിലെ 5 മണിക്ക് പ്രഭാതഭേരി, വൈകീട്ട് 3.30 ന് കൃഷ്ണ വേഷം അണിഞ്ഞു ഗോപിക ഗോപന്മാർ അണിനിരന്ന ശോഭയാത്ര വായില്ല്യാംകുന്ന് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു നെടുവള്ളി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ എത്തി കണ്ണുകുറിശ്ശി, കൊല്ല്യാനി, ആദിത്യപുരം എന്നിവിടങ്ങളിൽ നിന്നെത്തുന്ന ശോഭയാത്രകളുമായി സംഗമിച്ച് മഹാ ശോഭയാത്രയായി മേലെതൃക്കോവിൽ മൈതാനിയിൽ സമാപിക്കും. 5.30 ന് ഭക്തി പ്രഭാഷണം, പ്രസാദ വിതരണം എന്നിവ ഉണ്ടാകും.