പാലക്കാട്: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി പാലക്കാട് ജില്ല എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വി.ജി.യൂണിറ്റിന്റെ എക്സ്‌റ്റെൻഷൻ സെന്ററായ ചിറ്റൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മത്സരപരീക്ഷ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു. താല്പര്യമുളളവർ സെപ്റ്റംബർ അഞ്ചിന് വൈകീട്ട് 5 മണിക്ക് മുമ്പായി ചിറ്റൂർ സി.ഡി.സി.യിൽ നേരിട്ടോ ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. സി.ഡി.സിയിൽ രജിസ്റ്റർ ചെയ്തവർക്ക് മത്സരപരീക്ഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ സ്ലിപ്പ് നിർബന്ധമാണ്. ഫോൺ: 04923 224297.