പട്ടാമ്പി: തിരുമിറ്റക്കോട് പഞ്ചായത്ത് വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി. മന്ത്രി എം.ബി.രാജേഷിന് ചെക്ക് കൈമാറി. തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ, വൈസ് പ്രസിഡന്റ സി.എം.മനോമോഹനൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സരേഷ് ബാബു, പഞ്ചായത്തംഗങ്ങളായ വാഹിദ്, കെ.വി.മൊയ്തുണ്ണി, പ്രേമ, ബീന, ശ്യാമ, ഗ്രീഷ്മ, എൽ.സി സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, എൻ.ആർ.ജി എസ്.എ.ഇ.കൃഷ്ണപ്രിയ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.