കൊല്ലങ്കോട്: വയനാട് ജനതയ്ക്ക് കൈതാങ്ങാവാൻ ദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണാർഥം രാജാസ് ക്ലബ് ബി.എസ്.എസ് സ്‌കൂളിൽ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ പി.ആർ.രാകേഷ് കുമാർ
സമ്മാനദാനം നിർവഹിച്ചു. രാജാസ് ക്ലബ് പ്രസിഡന്റ് ആർ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.അഭിലാഷ്, അദ്ധ്യാപിക കെ.പ്രീത, പി.ടി.എ പ്രസിഡന്റ് കെ.വി.സുബ്രഹ്മണ്യൻ, റസൂൽ, അജേഷ് എന്നിവർ സംസാരിച്ചു.
എഫ്.സി. എലവഞ്ചേരി ഒന്നാം സ്ഥാനവും എ.എഫ്.സി പാലക്കാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച താരം അൻഷിഫ് എ.എഫ്.സി പാലക്കാട്, ഗോൾകീപ്പർ ആക്കു എലവഞ്ചേരി.