minisister
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരുമാട്ടി പഞ്ചായത്തിന്റെയും പാടശേഖര സമിതിയുടെയും സഹായധനം മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് കൈമാറുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരുമാട്ടി പഞ്ചായത്തിന്റെയും പാടശേഖര സമിതിയുടെയും സഹായധനം മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് കൈമാറുന്നു.

ചിറ്റൂർ: വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സഹായം നൽകി പെരുമാട്ടി ഗ്രാമപഞ്ചായത്തും പെരുമാട്ടി പാടശേഖര സമിതിയും. പെരുമാട്ടി പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും പെരുമാട്ടി പാടശേഖരസമിതി 25000 രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഗ്രാമ പഞ്ചായത്തിന്റെ തുക പ്രസിഡന്റ് റിഷ പ്രേം കുമാർ ചിറ്റൂരിൽ വച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് കൈമാറി. പെരുമാട്ടി പാടശേഖര സമിതിയുടെ സംഭാവന സെക്രട്ടറി ഭാസ്‌കരൻ മന്ത്രിക്ക് കൈമാറി.