ചിറ്റൂർ: സംസ്ഥാന സർക്കാർ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കെതിരെ തൊഴിൽ വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നതായി ആരോപിച്ചും തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചും ഐ.എൻ.ടി.യു.സി ചിറ്റൂർ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡി.സി.സി സെക്രട്ടറി കെ.എസ്.തണികാചലം ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് സി.വിദ്യാധരൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സിയുടെ ജില്ലാ നേതാക്കളായ ആർ.നാരായണൻ, എച്ച്.നാസർ, എം.കണ്ണപ്പൻ, എൽ.ശിവരാമകൃഷ്ണൻ, എ.മധുസൂധനൻ ചിറ്റൂർ, യു.ഡി.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് പി.രതീഷ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.റിയാസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.