quotation-

പാലക്കാട്: ഇ.എസ്.ഐ ആശുപത്രിയിലേക്കും എട്ട് അനുബന്ധ ഫീഡിംഗ് ഡിസ്‌പെൻസറികളിലേക്കും മൂന്നുമാസത്തേക്ക് മെഡിസിൻ കവർ, എക്സ്‌റേ കവർ, ലബോറട്ടറി റിപ്പോർട്ട്, ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, വൂണ്ട് സർട്ടിഫിക്കറ്റ്, എക്സ്‌റേ ഫോം, ഒ.പി ടിക്കറ്റ്സ് എന്നീ സാധനസാമഗ്രികൾ വാങ്ങുന്നതിനും പ്രിന്റ് ചെയ്യുന്നതിനുമായി സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയിൽനിന്നും മത്സരാടിസ്ഥാനത്തിൽ സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്തംബർ 10ന് ഉച്ചയ്ക്ക് 12 വരെ. ഉച്ചതിരിഞ്ഞ് മൂന്നിന് തുറക്കും. ഫോൺ: 0491 2500134.