പാലക്കാട്: കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 2023 ഏപ്രിൽ ഒന്ന് മുതൽ 2027 മാർച്ച് 31വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പെറ്റീഷന്മേൽ പൊതുജനങ്ങളുടെയും മറ്റ് തൽപ്പരകക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനായുള്ള പൊതുതെളിവെടുപ്പ് ജില്ലാ പഞ്ചായത്ത് ഹാളിൽ സെപ്തംബർ നാലിന് രാവിലെ 11ന് നടക്കും. റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ച നിർദ്ദേശങ്ങളുടെ സംക്ഷിപ്തരൂപം പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്കും മറ്റ് തൽപ്പരകക്ഷികൾക്കും നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താം.