samskritham
ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്‌കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്‌കൃത ദിനാചരണവും സംസ്‌കൃത പ്രദർശിനിയും അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

കൂറ്റനാട്: ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ സംസ്‌കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സംസ്‌കൃത ദിനാചരണവും സംസ്‌കൃത പ്രദർശിനിയും അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതവും ആയൂർവേദവും തമ്മിലുള്ള ബന്ധത്തെപ്പറ്റി അദ്ദേഹം കുട്ടികൾക്ക് ക്ലാസെടുത്തു. രസനാ സംസ്‌കൃത മാസിക മാനേജിംഗ് എഡിറ്റർ കെ.എം.ജനാർദ്ദനനെ പി.ടി.എ പ്രസിഡന്റ് രജീഷ് ആദരിച്ചു. രമേശ് കൈതപ്രം സംസ്‌കൃതദിന സന്ദേശം നൽകി. പ്രധാനാദ്ധ്യാപിക ഷീന പി.ശങ്കർ സ്വാഗതവും സംസ്‌കൃത അദ്ധ്യാപകൻ സുനിൽകുമാർ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.