പട്ടാമ്പി: തൃത്താലയിലെ കപ്പൂർ, ആനക്കര, പരുതൂർ, പട്ടിത്തറ പഞ്ചായത്തിലെ രൂക്ഷമായ കാട്ടുപന്നി ശല്യം പരിഹരിക്കണം എന്നാവശ്യപ്പെട്ട് വനം മന്ത്രി എ.കെ.ശശീന്ദ്രന് എൻ.സി.പി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഇ.വി.നൂറുദ്ദീനും എൻ.സി.പി തൃത്താല ബ്ലോക്ക് പ്രസിഡന്റ് ശ്രീജി കടവത്തും നിവേദനം നൽകി. കപ്പൂർ പഞ്ചായത്തിൽ കൊഴിക്കര പ്രദേശത്ത് വ്യാപക കൃഷി നാശവും ജനങ്ങൾക്ക് നേരെ കാട്ടുപന്നി ആക്രമണവും ഉണ്ടായ സാഹചര്യത്തിലാണ് ഇത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തുമായും ഇടപെട്ട് പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.