swami
ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ വിശിഷ്ടാതിഥിയായി ക്ഷണം ലഭിച്ച വിൻസെന്റിനെയും ഭാര്യ സബിതയെയും സ്‌നേഹം ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് ആദരിക്കുന്നു

പാലക്കാട്: സ്‌നേഹം ഇന്റർനാഷണൽ പീസ് സെന്ററുകൾ 50 ലോക രാജ്യങ്ങളിലേക്ക്. ഇറ്റലി, ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിലെ പീസ് സെന്ററുകളുടെ പ്രവർത്തനോദ്ഘാടനം ഇന്നലെ രാവിലെ മുതലമട സ്‌നേഹം ആശ്രമത്തിൽ നടന്നു. ചടങ്ങിൽ യാക്കര തോട്ടിങ്ങൽ കുടുംബങ്ങളും പങ്കെടുത്തു. സാമൂഹിക പരിഷ്കർത്താവ് ശ്രീനാരായണ ഗുരു തോട്ടിങ്ങൽ കുടുംബങ്ങളെ സന്ദർശിച്ച് അനുഗ്രഹിച്ചിരുന്നതായും തോട്ടിങ്ങൽ കുടുംബത്തോടൊപ്പം ഗുരു താമസിച്ചതും ആഴത്തിലുള്ള ആത്മീയ ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നതായും ഡോക്ടർ പൽപ്പു തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ വിശിഷ്ടാതിഥിയായി ക്ഷണം ലഭിച്ച വിൻസെന്റും ഭാര്യ സബിതയും ആശ്രമം സന്ദർശിച്ചു. ഇരുവരെയും സ്‌നേഹം ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് ആദരിച്ചു. സ്‌നേഹം ഇന്റർനാഷണൽ വേൾഡ് പീസ് സെന്ററുകൾ ഇറ്റലി, ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിലെ പുതിയ കേന്ദ്രങ്ങൾ ഉൾപ്പെടെ 50 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത് ആഗോള സമാധാനവും ആത്മീയ ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ നേട്ടമാണ്.