anumodhanam

പട്ടാമ്പി: ശങ്കരമംഗലം ചോരക്കുന്ന് ശാഖാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മുനിസിപ്പൽ ട്രഷറർ അംജദ് അലി അദ്ധ്യക്ഷനായി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ.എം.ഷഫീഖ്, കെ.പി.എ.റസാഖ്, എം.കെ.അബ്ദുറഹ്മാൻ, ടി.ഇസ്ഹാഖ്, സി.എ.സാദിഖ്, യാസർ വലിയ പറമ്പിൽ, ഇ.ടി.അബ്ദുസലാം, മുഹ്സിൻ റഷീദ് എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ, എം.റിഷാദ്, ഹാഷിർ കാജാവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.