congress

പട്ടാമ്പി: മണ്ഡലത്തിൽ പെരുകിവരുന്ന റോഡപകടങ്ങൾക്ക് അറുതി വരുത്താൻ നടപടി സ്വീകരിക്കണമന്ന് തൃത്താല നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി.ബാല ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് സി.എച്ച്.ഷൗക്കത്തലി, വിനോദ് കാങ്കത്ത്, ഒ.കെ.ഫാറൂഖ്, പി.ബാലൻ, കെ.ഷംസുദ്ദീൻ, കുഞ്ഞുമുഹമ്മദ് കക്കാട്ടിരി, എ.എം.ഷെഫീഖ്,രവി മാരാത്ത്,മുരളി മൂത്താട്ട്, മണികണ്ഠൻ തൃത്താല,കുഞ്ഞുമോൻ മാവറ,കെ.പി.സുധീഷ്, സി.പി.മുഹമ്മദ്,നിസാർ പരുതൂർ,സലീം കൂടല്ലൂർ,പ്രദീപ് ചെറുവശ്ശേരി തുടങ്ങിയവർ സംസാരിച്ചു.