psc

പാലക്കാട്: ജില്ലയിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ: 066/2023) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 20ന് പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയിലുൾപ്പെട്ടിട്ടുള്ള 92 ഉദ്യോഗാർത്ഥികൾക്ക് സെപ്തംബർ 11 മുതൽ 13 വരെ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ അറിയിപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ നിശ്ചിത സ്ഥലത്തും സമയത്തും ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.