blood-donation
blood donation

പാലക്കാട്: ഗവ. പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റും പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് സെന്ററും സംയുക്തമായി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സഹകരണത്തോടെ പോളിടെക്നിക് ക്യാമ്പസിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ രാധിക സുഖേതു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.വി.ജിതേഷ്, കോളേജ് പ്രിൻസിപ്പൽ പി.സുരേഷ് ബാബു, എച്ച്ഡി.എഫ്.സി ബാങ്ക് ക്ലസ്റ്റർ ഹെഡ് ദിനേശൻ നമ്പ്യാർ, കെ.സുധീർ, കെ.എം.സുധേഷ്, ജി.കെ.അക്ഷയ് കൃഷ്ണ എന്നിവർ സംസാരിച്ചു.