പാലക്കാട്: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തമിഴ് മാദ്ധ്യമമായുളള ഹൈസ്‌കൂൾ ടീച്ചറുടെ(സോഷ്യൽ സയൻസ്) നേരിട്ടുള്ളതും തസ്തിക മാറ്റം വഴിയുളളതുമായ നിയമനങ്ങളുടെ (കാറ്റഗറി നമ്പർ 602/2022, 603/2022) അഭിമുഖം സെപ്റ്റംബർ 11 ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോഴിക്കോട് ജില്ല ഓഫീസിൽ നടക്കുമെന്ന് പി.എസ്.സി ജില്ല ഓഫീസർ അറിയിച്ചു. അർഹരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും പ്രൊഫൈൽ/എസ്.എം.എസ് വഴി സമയം ഉൾപ്പെടെയുളള വിവരങ്ങൾ ഉൾപ്പെടുത്തി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂവിന് എത്തുന്ന ഉദ്യോഗാർത്ഥികൾ വൺ ടൈം വേരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസ്സലും പ്രമാണങ്ങളും ഇന്റർവ്യൂ മെമ്മോയും കരുതണം.