scavenjing
scavenjing

പാലക്കാട്: ജില്ലയിൽ 2013ലെ മാന്വൽ സ്‌കാവൻജേർസ് ആക്ട് പ്രകാരം ഇൻസാനിറ്ററി ടോയ്‌ലറ്റുകളുടെയും ഇത്തരം ടോയ്‌ലറ്റുകളിൽ മാന്വൽ സ്‌കാവഞ്ചിംഗ് നടത്തുന്നവരുടെയും സർവ്വേ നടത്തുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എം.എസ്.ആക്ട് സർവ്വേ ആപ്പ് വഴി ഡിജിറ്റൽ സർവേയാണ് നടത്തുന്നത്. സർവേയിലൂടെ കണ്ടെത്തുന്ന വിവരങ്ങൾ തദ്ദേശസ്ഥാപന സമിതി പരശോധിച്ച് ജില്ലയിലേക്ക് അയക്കുകയും ജില്ലാ കളക്ടർ അദ്ധ്യക്ഷയായ സമിതി പരിശോധിച്ച് അന്തിമമാക്കുന്ന രീതിയിലാണ് സർവേ വിഭാവനം ചെയ്തിട്ടുള്ളതെന്നും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.