mahila-asso
മഹിളാ അസോസിയേഷൻ തൃത്താല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ കൂറ്റനാട് നടത്തിയ ഐക്യദാർഢ്യ പ്രകടനത്തിൽ നിന്ന്.

പട്ടാമ്പി: മഹിളാ അസോസിയേഷൻ തൃത്താല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റ്റനാട് ഐക്യദാർഢ്യ പ്രകടനം നടത്തി. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികവും തൊഴിൽ പരവുമായ ചൂഷണങ്ങൾക്കെതിരെ പോരാടുന്ന വനിതകൾക്ക് എക്യദാർഢ്യം പ്രകടിപ്പിച്ചാണ് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചത്. പ്രസിഡന്റ് അഡ്വ.വി.പി.റജീന അദ്ധ്യക്ഷത വഹിച്ചു. മഹിള അസോസിയേഷൻ ഏരിയാ സെക്രട്ടറി വി.ശാരദ, ട്രഷറർ രമണി എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കെതിരെ വരുന്ന പ്രശ്നങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.പി.സരസ്വതി, പി.ദീപ, ആനി വിനു എന്നിവർ നേതൃത്വം നൽകി.