rss

പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിന് പാലക്കാട് അഹല്യ കാമ്പസിൽ തുടക്കമായി. ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത്,സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ,സംഘത്തിന്റെ ആറ് സഹസർകാര്യവാഹകന്മാർ,മറ്റ് ദേശീയ ഭാരവാഹികളും ബൈഠക്കിൽ പങ്കെടുക്കുന്നുണ്ട്.

യോഗത്തിൽ രാഷ്ട്ര സേവിക സമിതി സഞ്ചാലിക ശാന്തക്ക,കാര്യവാഹിക സീത അന്നദാനം,വനവാസി കല്യാൺ ആശ്രമം അദ്ധ്യക്ഷൻ സത്യേന്ദ്ര സിംഗ്,പൂർവ്വ സൈനിക സേവാ പരിഷത്ത് അദ്ധ്യക്ഷൻ ലെഫ്.ജന. (റിട്ട.) വി.കെ. ചതുർവേദി,ഗ്രാഹക് പഞ്ചായത്ത് അദ്ധ്യക്ഷൻ നാരായൺ ഭായ് ഷാ,വിശ്വഹിന്ദു പരിഷത്ത് അദ്ധ്യക്ഷൻ അലോക് കുമാർ,ജനറൽ സെക്രട്ടറി ബജ്രംഗ് ബഗ്ര,എ.ബി.വി.പി സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാൻ,ബി.ജെ.പി അദ്ധ്യക്ഷൻ ജെ. പി നദ്ദ, ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്,വിദ്യാഭാരതി അദ്ധ്യക്ഷൻ ശ്രീരാമകൃഷ്ണ റാവു,ബി.എം.എസ് അദ്ധ്യക്ഷൻ ഹിരൺമയ് പാണ്ഡ്യ,ആരോഗ്യഭാരതി അദ്ധ്യക്ഷൻ ഡോ. രാകേഷ് പണ്ഡിറ്റ് തുടങ്ങി 300ഓളം ഭാരവാഹികളും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.
വയനാട്ടിൽ അടുത്തിടെയുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ചും സ്വയംസേവകർ നടത്തിയ ദുരിതാശ്വാസസേവന പ്രവർത്തനങ്ങളെക്കുറിച്ചും യോഗാരംഭത്തിൽ വിശദീകരിച്ചു. യോഗത്തിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ബൈഠക്ക് നാളെ വൈകിട്ട് 6ന് സമാപിക്കും.

മു​ണ്ട​ക്കൈ​ ​പു​ഞ്ചി​രി​മ​ട്ട​ത്ത്‌
നേ​രി​യ​ ​മ​ണ്ണി​ടി​ച്ചിൽ

പ്ര​ദീ​പ് ​മാ​ന​ന്ത​വാ​ടി

മേ​പ്പാ​ടി​:​ ​മു​ണ്ട​ക്കൈ​ ​പു​ഞ്ചി​രി​മ​ട്ട​ത്തി​ന് ​അ​ക​ലെ​ ​വ​ന​മേ​ഖ​ല​യി​ൽ​ ​നേ​രി​യ​ ​മ​ണ്ണ​ടി​ച്ചി​ൽ.​ ​മ​ഴ​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​ ​അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ​ ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ളാ​യി​ ​പ്ര​ദേ​ശ​ത്ത് ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​ശ​ക്ത​മാ​യ​ ​മ​ഴ​യു​ണ്ട്.​ ​സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ൾ​ ​ദു​ര​ന്ത​മേ​ഖ​ല​യി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ത്.​ ​വി​ദ​ഗ്ദ്ധ​സം​ഘ​വും​ ​പ്ര​ദേ​ശ​ത്ത് ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​ദു​ര​ന്ത​സ്ഥ​ലം​ ​കാ​ണാ​നെ​ത്തു​ന്ന​വ​രെ​ ​തി​രി​ച്ച​യ​യ്ക്കു​ക​യാ​ണ്.​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​യി​ൽ​ ​സ​ന്ദ​ർ​ശ​നം​ ​ക​ർ​ശ​ന​മാ​യി​ ​നി​യ​ന്ത്രി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​ശ​നി​യാ​ഴ്ച​ത്തെ​ ​മ​ണ്ണി​ടി​ച്ചി​ലി​നെ​ ​തു​ട​ർ​ന്ന് ​പു​ഴ​യി​ൽ​ ​നീ​രൊ​ഴു​ക്ക് ​കാ​ര്യ​മാ​യി​ ​വ​ർ​ദ്ധി​ച്ചി​ല്ലെ​ങ്കി​ലും​ ​വെ​ള്ളം​ ​ക​ല​ങ്ങി​യൊ​ഴു​കു​ന്ന​ത് ​ആ​ശ​ങ്ക​യ്ക്ക് ​ഇ​ട​യാ​ക്കു​ന്നു​ണ്ട്.


ഹ​​​രി​​​പ്പാ​​​ട്ട് ​​​പ​​​ഞ്ചാ​​​യ​​​ത്ത് ​​​പ്ര​​​സി​​​ഡ​​​ന്റ​​​ട​​​ക്കം
36​​​പേ​​​ർ​​​ ​​​സി.​​​പി.​​​എ​​​മ്മി​​​ൽ​​​ ​​​നി​​​ന്ന് ​​​രാ​​​ജി​​​വ​​​ച്ചു
ഹ​​​രി​​​പ്പാ​​​ട് ​​​:​​​ ​​​സി.​​​പി.​​​എം​​​ ​​​ബ്രാ​​​ഞ്ച് ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ​​​ ​​​ഇ​​​ന്ന് ​​​ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കെ,​​​ ​​​രൂ​​​ക്ഷ​​​മാ​​​യ​​​ ​​​വി​​​ഭാ​​​ഗീ​​​യ​​​ത​​​യെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ഹ​​​രി​​​പ്പാ​​​ട്ട് ​​​ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ​​​പ്ര​​​സി​​​ഡ​​​ന്റ​​​ട​​​ക്കം​​​ 36​​​പേ​​​ർ​​​ ​​​പാ​​​ർ​​​ട്ടി​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​രാ​​​ജി​​​വ​​​ച്ചു.​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​എം.​​​വി.​​​ ​​​ഗോ​​​വി​​​ന്ദ​​​നും​​​ ​​​ജി​​​ല്ലാ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​ആ​​​ർ.​​​നാ​​​സ​​​റി​​​നു​​​മാ​​​ണ് ​​​രാ​​​ജി​​​ക്ക​​​ത്ത് ​​​ന​​​ൽ​​​കി​​​യ​​​ത്.

ജി​​​ല്ലാ​​​ ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം​​​ ​​​എം.​​​സ​​​ത്യ​​​പാ​​​ല​​​ൻ​​​ ​​​പ്ര​​​സി​​​ഡ​​​ന്റാ​​​യി​​​രു​​​ന്ന​​​ ​​​കു​​​മാ​​​ര​​​പു​​​രം​​​ 1449ാം​​​ ​​​ന​​​മ്പ​​​ർ​​​ ​​​സ​​​ർ​​​വീ​​​സ് ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​ബാ​​​ങ്കി​​​ലെ​​​ ​​​ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​ ​​​ഏ​​​രി​​​യ​​​ ​​​ക​​​മ്മി​​​റ്റി​​​ ​​​മു​​​ൻ​​​അം​​​ഗം​​​ ​​​ബി​​​ജു​​​ ​​​ജി​​​ല്ലാ​​​ ​​​ക​​​മ്മി​​​റ്റി​​​ക്ക് ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി​​​യ​​​തി​​​ന്റെ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ ​​​ക​​​മ്മി​​​ഷ​​​നെ​​​ ​​​നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.​​​ ​​​ഇ​​​തി​​​നു​​​ശേ​​​ഷം​​​ ​​​ഹ​​​രി​​​പ്പാ​​​ട് ​​​ഏ​​​രി​​​യ​​​ ​​​ക​​​മ്മി​​​റ്റി​​​ ​​​പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​പ്പോ​​​ൾ​​​ ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​ബി​​​ജു​​​വി​​​നെ​​​ ​​​ഒ​​​ഴി​​​വാ​​​ക്കി.​​​ ​​​പി​​​ന്നീ​​​ട് ​​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്ന് ​​​ജി​​​ല്ലാ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും​​​ ​​​പാ​​​ലി​​​ച്ചി​​​ല്ല.​​​ ​​​തു​​​ട​​​ർ​​​ന്നാ​​​ണ് ​​​കൂ​​​ട്ട​​​രാ​​​ജി.