anganvady
അങ്കണവാടി

പാലക്കാട്: മണ്ണാർക്കാട് അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിൽ തച്ചനാട്ടുകര പഞ്ചായത്തിലെ അങ്കണവാടികളിൽ ഒഴിവുവരുന്ന വർക്കർ നിയമനത്തിനുളള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഈ മാസം ഒമ്പത്, 10, 11, 12 തീയ്യതികളിൽ രാവിലെ 10ന് തച്ചനാട്ടുകര പഞ്ചായത്ത് ഹാളിൽ അഭിമുഖം നടത്തും. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് എത്തണം. അറിയിപ്പ് കിട്ടാത്തവർ മണ്ണാർക്കാട് അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണമെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 9188959768.