പത്തനംതിട്ട : കെ.എസ്.എഫ്.ഇയിൽ ശമ്പള പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.എഫ്.ഇ എംപ്ലോയീസ് സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശമ്പളങ്ങളും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് എംപ്ലോയീസ് സംഘ് പ്രസിഡന്റ് കെ.വി.മധുകുമാർ ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായി അരുൺകുമാർ (പ്രസിഡന്റ്), ബിന്ദു ഭാസ്‌കർ (വൈസ് പ്രസിഡന്റ്) പ്രഗീഷ് പി.ജി (സെക്രട്ടറി), ബിജു (ജോയിന്റ് സെക്രട്ടറി) ശ്യാംലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനം ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു.