farmer

മൈലപ്ര : ഗ്രാമപഞ്ചായത്ത് ചിങ്ങം ഒന്നിന് കർഷക ദിനമായി ആചരിക്കുന്നു. പഞ്ചായത്തിലെ മികച്ച മുതിർന്ന കർഷകൻ, കർഷക, മികച്ച വനിത കർഷക, മികച്ച ജൈവ കർഷകൻ, മികച്ച വിദ്യാർത്ഥി കർഷകൻ, കർഷക, മികച്ച എസ്.സി, എസ്.ടി കർഷകൻ, മികച്ച തേനീച്ച കർഷകൻ, മികച്ച ക്ഷീര കർഷകൻ എന്നീ വിഭാഗത്തിൽപ്പെട്ട കർഷകരെ ആദരിക്കും. അർഹതയുള്ളവർ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് കൃഷിഭവനിൽ അപേക്ഷ നൽകണം.