തിരുവല്ല : സഹകരണ ബാങ്ക് സെക്രട്ടറിമാരുടെ കൂട്ടായ്മയായ സെക്രട്ടറി ഫോറത്തിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിതർക്കുള്ള മരുന്നുകളും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ജില്ലാ ഭരണാധികാരികൾക്ക് കൈമാറി. സെക്രട്ടറി ഫോറം സെക്രട്ടറി കെ. വിപിനിൽ നിന്നും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സാധനങ്ങൾ ഏറ്റുവാങ്ങി. ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ സാജൻ ഫിലിപ്പ്, അസി.രജിസ്ട്രാർ പി.കെ.അജിതകുമാരി, സെക്രട്ടറി ഫോറം ഭാരവാഹികളായ അജിത് കുമാർ, സി.സേതു എന്നിവർ പങ്കെടുത്തു.