01-konni-east-ys-men
വൈസ്‌മെൻ ഇന്റർനാഷണൽ കോന്നി ഈസ്റ്റ് ക്ലബിന്റെ സ്ഥാനാരോഹണം പ്രചോദക പ്രഭാഷകനായ ബിനു കെ. സാം ഉദ്ഘാടനം ചെയ്യുന്നു

കോന്നി : വൈസ്‌മെൻ ഇന്റർനാഷണൽ കോന്നി ഈസ്റ്റ് ക്ലബിന്റെ സ്ഥാനാരോഹണം പ്രചോദക പ്രഭാഷകനായ ബിനു കെ. സാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉമ്മൻ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ജോൺ തോമസ് നേതൃത്വം നൽകി. സെക്രട്ടറി അലക്‌സ് ഗോൾഡൻ, ട്രഷറാർ ഫിലിപ്പ് ഏബ്രഹാം, ടി.ജി. തങ്കച്ചൻ, അജു പി.ജോർജ്, ജേക്കബ് തോമസ്, മനു ജോൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഉമ്മൻ മാത്യൂസ് (പ്രസിഡന്റ്), അലക്‌സ് ഗോൾഡൻ (സെക്രട്ടറി), ഫിലിപ്പ് ഏബ്രഹാം (ട്രഷറാർ).