ചെങ്ങന്നൂർ: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഉപഭോക്താക്കളിൽ നിന്ന് ആയിരം രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ല് സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടർ വഴി നേരിട്ട് സ്വീകരിക്കാൻ തീരുമാനമായി. ഉപഭോക്താക്കളെല്ലാം ഓൺലൈനായി വൈദ്യുതി ബില്ല് അടയ്ക്കണമെന്ന ചെങ്ങന്നൂർ കെ.എസ്ഇബി ഡിവിഷൻ ഓഫീസറുടെ നിർദ്ദേശം ജനങ്ങളെയേറെ ബുദ്ധിമുട്ടിച്ചിരുന്നു. ജനദ്രോഹകരമായ ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സമരവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അജിത് ആയിക്കാട് അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി സാം ജേക്കബ്, ജില്ലാ വൈസ് - പ്രസിഡൻ്റ് ആർ.പ്രസന്നൻ, ജില്ലാ സെക്രട്ടറി സതീഷ് വർമ, മനു പാണ്ടനാട്, വി.എൻ.ഹരിദാസ്, കൊച്ചനിയൻ, ശ്രീകുമാർ വെണ്മണി, ജെ.ശ്രീകല എന്നിവർ പ്രസംഗിച്ചു.