1
തെള്ളിയൂർ കൃഷ്ണ ഭവനിൽ ഗോപാലകൃഷ്ണൻ നായരുടെ തൊടിയിലെ കാർഷീക വിളകൾ കാട്ടുപന്നി നശിപ്പിച്ച നിലയിൽ

മല്ലപ്പള്ളി : തെള്ളിയൂർ മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രിയിറങ്ങിയ പന്നിക്കൂട്ടം എഴുമറ്റൂർ പഞ്ചായത്ത് 9 -ാം വാർഡിൽ കൃഷ്ണഭവനിൽ ഗോപാലകൃഷ്ണൻ നായരുടെ തൊടിയിലെ പകുതിവിളവെത്തിയ മരച്ചീനിയും ചേനയുംചീമച്ചേമ്പും നശിപ്പിച്ചു. പച്ചക്കറികൃഷിയിലും നാശംവിതച്ചു. കൈയ്യാലകളും കുത്തിമറിച്ചിട്ടുണ്ട്. ഇരുട്ടുവീണാൽ റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇവയുടെ കൂട്ടമായുള്ള കടന്നുകയറ്റം ദുരിതമായിരിക്കുകയാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.