മല്ലപ്പള്ളി : തൃച്ചേപ്പുറം ശങ്കരനാരായണ മഹാദേവ ക്ഷേത്രത്തിൽ കർക്കടകവാവ് തീർത്ഥാടനവും പിതൃബലിതർപ്പണവും 3,4 തീയതികളിൽ നടക്കും. നാളെ വെളുപ്പിന് 5ന് നിർമ്മാല്യ ദർശനം, 5.30ന് അഭിഷേകം, ഉഷ: പൂജ, 6ന് ഗണപതിഹോമം, 6.30 മുതൽ തിലഹോമം, പിതൃപൂജ , 8ന് സംഗീതാർച്ചന. തീർത്ഥഘട്ടത്തിൽ നാളെ 4.30 ന് തീർത്ഥഘട്ട ശുദ്ധീകരണം,5മുതലും വ്യാഴാഴ്ച രാവിലെ 5 ബലി തർപ്പണം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പെരുമ്പെട്ടി: മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ പിതൃ ബലിതർപ്പണം നാളെ രാവിലെ ആറ് മുതൽ ക്ഷേത്രക്കടവിൽ നടക്കും. കുന്നന്താനം: അമ്പാടി ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ നാളെ രാവിലെ 5മുതൽ ബലിതർപ്പണം നടക്കും.
മല്ലപ്പള്ളി: തിരുമാലിട മഹദേവൻ ക്ഷേത്രത്തിൽ മണിമലയാറിലെ ക്ഷേത്രക്കടവിൽ നാളെ രാവിലെ 5 മുതൽ ബലിതർപ്പണം നടക്കും.