തിരുവല്ല : വയനാട്ടിൽ ഉരുൾപൊട്ടൽ മൂലം ദുരിതം അനുഭവിക്കുന്നവർക്ക് 25 വീടുകൾ നിർമ്മിച്ചുനൽകാൻ തിരുവല്ല പൗരാവലിയുടെ സംയുക്ത യോഗം തീരുമാനിച്ചു. മാത്യു ടി. തോമസ് എം.എൽ.എയുടെയും സബ് കളക്ടർ സഫ്ന നസറുദ്ദിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സന്നദ്ധ സംഘനകളുടെയും യോഗത്തിലാണ് തീരുമാനം.നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി, പി. റ്റി. പ്രസന്നകുമാരി, അനുരാധാ സുരേഷ്, എം.ജി. രവി, എബ്രഹാം തോമസ്, നിഷ അശോകൻ, എം.ഡി. ദിനേശ്കുമാർ,സൂസൻ ദാനിയേൽ, ഗീത ശ്രീകുമാർ, ശ്രീദേവി സതീഷ് ബാബു, വിദ്യാമോൾ എസ്, വിനീത് കുമാർ, ഫ്രാൻസിസ് വി. ആന്റണി, ഈപ്പൻ കുര്യൻ, ശ്രീനിവാസ് പുറയാറ്റ്, ചെറിയാൻ പോളച്ചിറയ്ക്കൽ, ബാബു കൂടത്തിൽ, അനീർ മുഹമ്മദ് എന്നിവർ സംസാരിച്ചു.
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ സ്വന്തം പണക്കുടുക്കയുമായി ആദവ് വിവേക് യോഗത്തിൽ എത്തി. കടപ്ര ഗ്രാമപഞ്ചായത്ത് സൈക്കിൾമുക്ക് വിവേക് ഭവനിൽ വിവേക് കുമാറിന്റെയും വിഷ്ണു പ്രിയയുടെയും മകനാണ് തിരുവല്ല സെന്റ് മേരീസ് റെസിഡൻഷ്യൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദവ് വിവേക്. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി മാത്യു ടി തോമസ് എം.എൽ.എയ്ക്ക് കൈമാറി.