തിരുവല്ല : മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ വള്ളംകുളം സർക്കാർ യു.പി. സ്കൂളിന് അദ്ദേഹത്തിന്റെ പേരുനൽകണമെന്ന് പ്രവാസി സംസ്‌കൃതി യോഗം ആവശ്യപ്പെട്ടു. മഹാകവി പഠിച്ച കെട്ടിടവും ക്ലാസ്‌മുറിയും ഇപ്പോഴുമുണ്ട്. സംസ്ഥാന സെക്രട്ടറി ബിജു ജേക്കബ് കൈതാരം, സംവിധായകൻ ലാൽജി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, വീണാ ജോർജ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ എന്നിവർക്ക് നിവേദനം നൽകി.