centre

തിരുവല്ല ; വയനാട്ടിലെ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായങ്ങളെത്തിച്ച് കൊടുക്കുവാൻ സവാക്കിന്റെ നേതൃത്വത്തിൽ കലാപ്രവർത്തകരുടെ കളക്ഷൻ സെന്റർ തുടങ്ങി. ജില്ലാപ്രസിഡന്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി ഉദ്ഘാടനം ചെയ്തു. സവാക്ക് സംസ്ഥാന ജനറൽസെക്രട്ടറി സുദർശനൻ വർണ്ണം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അജി എം.ചാലാക്കേരി, സംസ്ഥാന കമ്മിറ്റിഅംഗം രഞ്ജിത് പി.ചാക്കോ, ജില്ലാസെക്രട്ടറി ഷാജി പഴൂർ, വിനോജ് വി,ജയൻ, മണി ഗാന്ധിദേവൻ, കെ.പ്രകാശ് ബാബു, സോമൻ താമരച്ചാൽ, ടോണി കുര്യൻ എന്നിവർ സംസാരിച്ചു. കേരള സ്നേഹകൂട്ടായ്മ ചെയർമാൻ ജയിംസ് മാത്യു ആദ്യ സംഭാവന നൽകി.