f

പ്രമാടം : സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന പട്ടികജാതി/ വർഗ കോർപ്പറേഷൻ ചെയർമാനുമായിരുന്ന വി.ആർ. ശിവരാജന്റെ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സജികുമാർ, ശ്യാംലാൽ, കെ.എം. മോഹനൻ, പി.എസ്. കൃഷ്ണകുമാർ, വി. മുരളീധരൻ, എം. അനീഷ് കുമാർ, തുളസി മണിയമ്മ, മലയാലപ്പുഴ മോഹനൻ, എം.എസ്. ഗോപിനാഥൻ, ആർ. മോഹനൻ നായർ, വർഗീസ് ബേബി, ജലജ പ്രകാശ്, കെ.എസ്. സുരേശൻ, പി.എസ്. ഗോപി, കെ. പ്രകാശ് കുമാർ എന്നിവർ പ്രസംഗിച്ചു.