പന്തളം: മഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കർക്കടക വാവു പിതൃബലി തർപ്പണത്തിന് പന്തളം നഗരസഭ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കടവുകളിൽ വേലി കെട്ടി സുരക്ഷിതമാക്കുകയും മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. പടിക്കെട്ടുകളിൽ ഹിറ്റാച്ചി ഉപയോഗിച്ച് മണൽ നീക്കി. ആംബുലൻസ് മെഡിക്കൽ സംഘം എന്നിവ ക്രമികരിച്ചിട്ടുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ്,​ വൈസ്ചെയർപേഴ്‌സൺ രമ്യ.യു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു എന്നിവർ അറിയിച്ചു