പന്തളം: കുളനട, മെഴുവേലി വില്ലേജുകളിലെ ഭൂമിയുടെ ന്യായവില സംബന്ധിച്ചുയർന്നിട്ടുള്ള പരാതികൾ പരിഹരിക്കാൻ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കുളനട സ്മാർട്ട് വില്ലേജ് ഒാഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എത്രയും വേഗം പരാതികൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അപ്പീൽ മാതൃകയിലാണ് ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.എസ്.അനീഷ് മോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.മോഹൻദാസ്, പഞ്ചായത്തംഗങ്ങളായ കെ.സുരേഷ് കുമാർ, ഷീജാ മോനച്ചൻ, എൽസി ജോസഫ്, ആർ.ഗീതാദേവി, നിർമ്മിതകേന്ദ്രം റീജനൽ എൻജിനീയർ എ.കെ.ഗീതാമ്മാൾ, സായിറാം പുഷ്പൻ, കെ.ശിവൻകുട്ടി, വി.ആർ.മോഹനൻ പിള്ള, രാജു ഉളനാട്, എ.സി.ഈപ്പൻ, പി.എ.സാജുദ്ദീൻ, കെ.സി.മണിക്കുട്ടൻ, വി.ജയമോഹൻ എന്നിവർ പ്രസംഗിച്ചു