appli

പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രൊബേഷൻ സംവിധാനത്തിന്റെ ഭാഗമായി ധനസഹായ പദ്ധതികളിലേക്ക് അർഹരായവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജയിൽ മോചിതർ (റിമാൻഡ് തടവുകാർ ഒഴികെ), പ്രൊബേഷണർ, എന്നിവർക്ക് തിരിച്ചടവില്ലാത്ത 15,000രൂപ സ്വയംതൊഴിൽ ധനസഹായമായി അനുവദിക്കും.തടവുകാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം അനുവദിക്കും. അപേക്ഷകർ http://suneethi.sjd.kerala.gov.in വെബ് സൈറ്റിലെ ഒറ്റത്തവണ രജിസ്‌ട്രേഷൻ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0468 2325242.