പത്തനംതിട്ട : ജില്ലാ മെഡിക്കൽ ഓഫീസും (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ടയും സംയുക്തമായി സംഘടിപ്പിച്ച ലോക മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാമെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ വാരാചരണ സന്ദേശം നൽകി. ഡോ.കെ.കെ.ശ്യാംകുമാർ (ജില്ലാ ആർ.സി.എച്ച് ഓഫീസർ), ഡോ.എസ്.സേതുലക്ഷ്മി (ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ), ഡോ. ബിജു നെൽസൺ (സൂപ്രണ്ട് , തിരുവല്ല താലൂക്ക് ആശുപത്രി), ഡോ.റെനി ജി.വർഗീസ് (പ്രസിഡന്റ്, ഐ.എ.പി പത്തനംതിട്ട), ഡോ.ബിബിൻസാജൻ (സെക്രട്ടറി, ഐ.എ.പി, പത്തനംതിട്ട), ആർ.ദീപ (ജില്ലാഎഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഇൻചാർജ് ) ഷീജിത്ത് ബീവി (എം.സി.എച്ച് ഓഫീസർ ഇൻചാർജ് ) തുടങ്ങിയവർ സംസാരിച്ചു.