fakru

അടൂർ: ബ്രൗൺ ഷുഗറുമായി ആസാം മുരിഗാവോൺ സ്വദേശി ഫക്രുദ്ദീൻ അലി(30)യെ ജില്ലാ ഡാൻസാഫ് സംഘവും അടൂർ പൊലീസും ചേർന്ന് അറസ്റ്റുചെയ്തു.11 ഗ്രാം ബ്രൗൺ ഷുഗറാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇന്നലെ പുലർച്ചെ 12.30 ന് പഴകുളം പൗദാസം മുക്കിന് സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. 2023 ഒക്ടോബറിൽ 3.60 ഗ്രാം ബ്രൗൺ ഷുഗറുമായി ഫക്രുദ്ദീനേയും ഭാര്യയേയും അടൂർ വടക്കടത്തുകാവിലുള്ള വാടക വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് അടൂർ ഡിവൈ.എസ്.പി. നിയാസിന്റെ മേൽനോട്ടത്തിൽ അടൂർ സി.ഐ. ശ്യാം മുരളി,എസ്.ഐ. കെ.എസ്.ധന്യ, എസ്.സി.പി.ഒ.സുനിൽ, സി.പി.ഒമാരായ.രാഹുൽ, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. .